പൊതു സ്ഥലം മലിനമാക്കിയ മത്സ്യ വാഹനങ്ങൾ പിടിച്ചെടുത്തു.

തിരൂർ മത്സ്യ മാർക്കറ്റിൽ എത്തിച്ചേർന്ന മത്സ്യ വണ്ടികൾ തിരുർ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം നിർത്തിയിട്ട് മത്സ്യ വെള്ളം റോഡിൽ ഒഴുക്കിവിട്ട് വഴിയാത്രക്കാർക്കും വ്യാപാരികൾക്കും ശല്ല്യമുണ്ടാക്കിയ കാരണത്താൽ മത്സ്യ ലോറികൾ നഗരസഭാ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്ത് പിഴ ചുമത്തി ശിക്ഷിച്ചു.തുടർ ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.