മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് തകർന്നു.

18 ലക്ഷംരൂപയോളം നഷ്ടം വന്നതായി അലി അക്ബർ പറഞ്ഞു.

തിരൂർ: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് ആഴക്കടലിൽ തകർന്നു. എൻജിൻ കേടായതിനെത്തുടർന്ന് കാറ്റ് പിടിച്ച് തകരുകയായിരുന്നു. ബോട്ടിൽ അഞ്ച് പേരാണുണ്ട‌ായിരുന്നത്. ആർക്കും പരിക്കില്ല.

മത്സ്യബന്ധനത്തിനായി കടലിൽ പോയ ഫ്രണ്ട്സ് എന്ന ബോട്ട് തകർന്ന നിലയിൽ

പൊന്നാനി ഏഴുടിക്കൽ സ്വദേശി അലി അക്ബറിന്റെ ഫ്രണ്ട്സ് ബോട്ടാണ് ഞായറാഴ്ച പുലർച്ചയോടെ വാക്കാട് ഭാഗത്ത് കടലിൽ തകർന്നത്. തുടർന്ന് ഒഴുക്കിൽപ്പെട്ട് വാക്കാട് തീരത്തടിയുകയായിരുന്നു. ശനിയാഴ്ച പുലർച്ച പൊന്നാനിയിൽ നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളുമായാണ് ബോട്ട് പുറപ്പെട്ടത്. അഞ്ചുപേരും ബോട്ടിനൊപ്പമാണ് കരയ്ക്കെത്തിയത്. 18 ലക്ഷംരൂപയോളം നഷ്ടം വന്നതായി അലി അക്ബർ പറഞ്ഞു.