ഇന്ധനവില കുതിച്ചുയരുന്നു! പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106 രൂപ കടന്നു.106.08 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 99.45 രൂപയുമായി.

കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 47 പൈസയും, ഡീസലിന് 97 രൂപ 78 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 104 രൂപ 15 പൈസയും, ഡീസലിന് 97 രൂപ 64 പൈസയുമാണ് ശനിയാഴ്ചത്തെ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.67 രൂപയും, ഡീസലിന് 3.79 രൂപയുമാണ് കൂട്ടിയത്.