മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടങ്ങിയത് കോടികളുടെ മുതല്‍; തിമിംഗംല ഛര്‍ദി കോസ്റ്റല്‍ പൊലീസിന് കൈമാറി

കോഴിക്കോട്്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി കൊല്ലത്താണ് മത്സ്യതൊഴിലാളികള്‍ക്ക് കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദി ലഭിച്ചത്. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥയിലുള്ള ഗ്യാലക്സി വള്ളത്തില്‍ പോയവരാണിവര്‍.

തങ്ങള്‍ക്ക് ലഭിച്ചത് അപൂര്‍വ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വള്ളം കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയ ഉടനെ അവ പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. സ്പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയായതിനാല്‍ ഇന്ത്യയില്‍ തിമിംഗല ഛര്‍ദി വില്‍പന നടത്താന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം അനുവാദമില്ല.
