തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ തുടങ്ങി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ജില്ല,ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനും നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പ്രാദേശിക തലത്തില്‍ അറിയിപ്പ് നല്‍കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒരു പ്രതിനിധിക്ക് മാത്രമേ നറുക്കെടുപ്പ് നടക്കുന്ന ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നറുക്കെടുപ്പ് നടത്തേണ്ടത്. ജില്ല പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്.