തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 55നും മധ്യേ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 3,50,000 രൂപയായിരിക്കണം. വായ്പാ തുക ഏഴ് ശതമാനം പലിശ സഹിതം അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കുന്നവർ ഈടായി കോർപ്പറേഷൻ്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം/ വസ്തു ജാമ്യം എന്നിവ ഹാജരാക്കണം. 1,00,000 രൂപ മുതൽ 4,95,000 രൂപ വരെ വായ്പ നൽകും. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487- 2331556.