Fincat

മാളയില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

മാളയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെയാണ് (30) താമസിക്കുന്ന വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് അറസ്റ്റുചെയ്തു.

1 st paragraph

റഹ്മത്ത് ഭര്‍ത്താവും മക്കളുമൊത്ത് മാള പിണ്ടാണിയിലെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. പ്രവാസിയായ ഷഹന്‍സാദ് അവിടെ ജോലി മതിയാക്കി നാട്ടില്‍ മത്സ്യക്കച്ചവടം നടത്തി വരികയാണ്. ഇന്ന് രാവിലെ ഒമ്പതും മൂന്നും വയസുള്ള മക്കളെ ഇയാള്‍ വടക്കേകരയിലുള്ള സ്വന്തം വീട്ടിലാക്കി പോവുകയായിരുന്നു. മക്കളെ മാത്രം കൊണ്ടു വന്നതില്‍ സംശയം തോന്നിയ ഇയാളുടെ പിതാവ് ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ ഒരാളോട് കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടു. മക്കള്‍ മാത്രമെയുള്ളുവെന്നും മരുമകള്‍ എവിടെയെന്നും അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇവിടെയെത്തിയ പ്രദേശവാസികള്‍ വീടിന്റെ വാതില്‍ പുറത്തു നിന്നും അടച്ച നിലയിലാണ് കണ്ടത്. ഇത് തുറന്ന് അകത്ത് കയറിയപ്പോഴാണ് റഹ്മത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റഹ്മത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷഹന്‍സാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ മാള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2nd paragraph