ഉരുളന്‍ കല്ലുകള്‍ കൊണ്ട് ദുല്‍ക്കറിന്‌ഠെ ചിത്രം

ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും  അക്വോറിയങ്ങള്‍ക്കും  ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ പരീക്ഷണം  
  ഡാവിഞ്ചിസുരേഷിന്‍റെ  ചിത്ര ശില്പ മീഡിയങ്ങളുടെ നൂറിലേയ്ക്കുള്ള യാത്രയില്‍ അറുപത്തിയഞ്ചാമത്തെ മാധ്യമമാണ് കല്ലുകള്‍
മൂന്നുപീടികയിലുള്ള AIC ക്ലിനിക്ക് നടത്തുന്ന  സുഹൃത്തായ
സിദ്ധിഖിന്‍റെ സഹായത്തോടെ ചളിങ്ങാട് റീഡെക്സ് സ്പോര്‍ട്ട്സ് ഇന്‍റോര്‍ സ്റ്റേഡിയം ഫുട്ബോള്‍ ഗ്രൌണ്ടില്‍ ആണ് 25 അടി വലുപ്പമുള്ള വലിയ ചിത്രം തീര്‍ത്തത്
പെയിന്‍റോ ബ്രഷോ ഒന്നും ഇല്ലാതെ യഥാര്‍ത്ഥ കളറുകളുള്ള വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ മാത്രം തെരെഞ്ഞെടുത്ത്   6 മണിക്കൂര്‍ സമയം കൊണ്ട്  ബേബി മെറ്റലിന് മുകളില്‍ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത് മണ്ണുത്തിയിലെ അമ്പാടി പെബ്ബ്ള്‍സ്നടത്തുന്ന വിനോദ് ആണ് ചിത്രത്തിനാവശ്യമായ കല്ലുകള്‍ തന്നത്
സ്റ്റേഡിയം ഉടമ മുജീബ് ഹംസ ,രാകേഷ് പള്ളത്ത് , നജീബ് എന്നിവരെ കൂടാതെ സ്പോട്സ് കലാ പ്രേമികളായ ആറോളം സുഹൃത്തുക്കള്‍ കല്ലുകള്‍ എത്തിക്കാനും സഹായിക്കാനും ഉണ്ടായിരുന്നു