തൃശൂർ നഗരത്തിൽ അതിമാരക മയക്ക് മരുന്ന്

തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ.ഹരിനന്ദനന്റെ നേതൃത്തിൽ തൃശ്ശൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ലഹരി ഗുളികകളുമായി രണ്ടു പേർ അറസ്റ്റിലായി.മുകുന്ദപുരം കൊല്ലക്കുന്ന് സ്വദേശി സിയോൺ,തൃശ്ശൂർ മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും 500 ഓളം ലഹരി ഗുളികകളും പിടിച്ചെടുത്തു.പാർട്ടിയിൽ പ്രീവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ്കുമാർ, സജീവ് , TR സുനിൽ , ജെയ്സൻ ജോസ് , PA വിനോജ്,സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ് , രാജു NR,സനീഷ്കുമാർ, വിപിൻ TC,ഷാജു MG, ബിജു KR , മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിവ്യ ജോർജ്ജ് , അരുണ എന്നിവരും ഉണ്ടായിരുന്നു.