മോറട്ടോറിയം:പലിശ ഒഴിവാക്കാൻ കേന്ദ്രസർക്കാർ

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം.ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു.മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്.