ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ശാന്തി നഗറിലെ ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തിൽ എത്തിയിട്ടുണ്ട്.
എൻസിബി അറസ്റ്റ് ചെയ്ത അനൂപിനെ സാമ്പത്തികമായി സഹായിച്ചെന്ന മൊഴിയാണ് അന്വേഷണം ബിനീഷിലേക്കും എത്തിച്ചത്. അനൂപ്മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന് അറിഞ്ഞുകൊണ്ടാണോ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ലഹരിമരുന്ന് കേസിലെ ഹവാല പണമിടപാട് കണ്ടെത്തുന്നതിനായി കഴിഞ്ഞയാഴ്ചയാണ് ഇഡി കേസെടുത്തത്.