ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിന് വയോധികന്റെ കരണത്തടിച്ച് എസ്.ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി.

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിന് വയോധികന്റെ കരണത്തടിച്ച് എസ്.ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി.

കൊല്ലം: ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്തിന് പൊലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പൊലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടർന്നാണ് ഇര ചടയമംഗലം എസ്.ഐ. ഷജീമാണ് രാമാനന്ദൻ നായർ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു ,രാമാനന്ദൻ നായർ പറഞ്ഞത്. രോഗിയാണെന്ന് രാമാനന്ദൻ നായർ അറിയിച്ചെങ്കിലും പ്രൊബേഷൻ എസ്ഐ ഷജീം അടക്കമുള്ളവർ വാഹനത്തിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.ആദ്യം പൊടി മോനെ വാഹനത്തിൽ കയറ്റി രാമാനന്ദൻ നായരെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ പ്രതിരോധിക്കുകയും പോലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റുകയും ചെയ്യുകയായിരുന്നു ഇതിനിടെയാണ് മുഖത്ത് അടിയേറ്റത്.
ജംഗ്ഷനിൽ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തിയത് . രാമാനന്ദൻ നായർ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത് ,എസ്ഐയെ ആക്രമിക്കാൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു.ഇതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങൾ അടക്കം സംഭവം വിവാദമായതോടെ വിശദമായി അന്വേഷണ റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി യോട് റൂറൽ എസ് പി ആവശ്യപ്പെട്ടു