പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ് ; യുഡിഎഫ് നഗരസഭാ കര്യാലയം ഉപരോധിച്ചു

പൊന്നാനി : പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ്. പൊന്നാനി നഗരസഭയിലെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ ഒരു വര്‍ഷത്തെ വാര്‍ദ്ധക്യ കാല പെന്‍ഷനാണ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനകാരന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുതത്ത്. കറുകത്തിരുത്തി സ്വദേശി കറുപ്പം വീട്ടില്‍ ആയിശാബി ഒന്നര വര്‍ഷം മുമ്പാണ് പെന്‍ഷന് അപേക്ഷ നല്‍കിയത്. ആറു മാസത്തിനു ശേഷം പെന്‍ഷന്‍ പാസായങ്കിലും ഇവര്‍ക്ക് ഇതുവരെ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 14900 രൂപ പൊന്നാനി സര്‍വിസ് സഹകരണ ബാങ്കിലെ ജീവനകാരന്‍ ആയിശ ബീവിയുടെ വ്യാജ ഒപ്പിട്ട് കൈപറ്റിയതായി ബോധ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എം.പി. നിസാറിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരസഭാ കര്യാലയം ഉപരോധിച്ചു. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനകാരെ പുറത്താക്കി നിയമ നടപടി സ്വീകരികണമെന്നും , പെന്‍ഷന്റെ മറവില്‍ നടത്തുന്ന തട്ടിപ്പുകള്‍ അനേഷികണമെന്നും, നിയമ നടപടിയുമായി മുന്നോട് പോകുമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.