താനൂർ ഹാർബറിനകത്തെ ചില്ലറ വിൽപ്പന നിരോധിക്കും

തിരൂർ :
താനൂർ ഹാർബറിൽ കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താനൂർ ഹാർബർ മാനേജ്മെൻെറ് കൗൺസിൽ യോഗത്തിൽ തീരുമാനം.
ഹാർബറിൽ രണ്ട് സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.ജീവനക്കാർക്ക് ഇരിക്കുന്നതിനായി ഷെഡ് നിർമ്മിക്കും.ഹാർബറിനകത്തെ ചില്ലറ വില്പന നിരോധിക്കും.വെള്ളിയാഴ്ച ദിവസങ്ങളിൽ ശുചീകരണം നടത്തും.മൈക്ക് അനൗൺസ്മെൻെറ് നടത്തി ബോധവത്കരണം നടത്തും.തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ എടുത്തത്.താനൂർ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരൂർ ആർ.ഡി.ഒ പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.