ഗാന്ധി ചെയർ അവാർഡ് ഡോ.ആർസുവിന്.
യൂണിവേഴ്സിറ്റി:2019-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡിന് പ്രശസ്ത സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനും ഗാന്ധിമാർഗ ചിന്തകനും യൂണി.ഹിന്ദി പ0ന വിഭാഗം മുൻ അദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ.ആർ സുവിന് (ആർ.സുരേന്ദ്രൻ) സമർപ്പിക്കാൻ ഇന്നു ചേർന്ന ഗാന്ധി ചെയർ ഭരണ സമിതി യോഗം തീരുമാനിച്ചു.ഗാന്ധിജി വിഷയമായി മലയാളത്തിലും ഹിന്ദിയിലുമായി 15 ഓളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദിയിലുള്ള പുസ്തകങ്ങൾക്ക് നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. അദ്ദേഹത്തിൻ്റെ ഒരു ഹിന്ദി പുസ്തകം യാ ദൃശ്ചികമായി കാണാനിടയായ ബഹു .കേരള ഗവർണർ ശ്രീ.ആരീഫ് മുഹമ്മദ് ഖാൻ ഡോ.ആർ സുവിനെ വസതിയിലെത്തി അഭിനന്ദിച്ചത് ഇക്കഴിഞ്ഞ മാർച്ച് 8 -ന് ആയിരുന്നു. നിരവധി സാമൂഹിക-സാംസ്കാരിക- സേവന സംഘടനകളിൽ സജീവമാണ് ഗാന്ധി ചെയർ വിസിറ്റിംഗ് പ്രൊഫസർ കൂടിയായ ഡോ.ആർ സു. ഭരണ സമിതി യോഗത്തിൽ വൈസ് – ചാൻസലർ ഡോ.എം.കെ.ജയരാജ് ആദ്ധ്യക്ഷ്യം വഹിച്ചു. റജിസ്ട്രാർ ഡോ.സി.എൽ.ജോഷി, ഫിനാൻസ് ഓഫീസർ ജുഗൽ കിഷോർ, ട്രസ്റ്റ് ഭാരവാഹികളായ ആർ.എസ്.പണിക്കർ, കെ.വേദവ്യാസൻ ഡോ.എം.സി.കെ.വീരാൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും നടപ്പുവർഷത്തെ ബഡ്ജറ്റും യോഗം പാസ്സാക്കി