തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക അടുക്കളയിൽ മരിച്ചുവീണ നിലയിൽ

ധർമ്മടം:തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക അടുക്കളയിൽ മരിച്ചുവീണ നിലയിൽ (തലയിൽ മുറിവ് – ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുക്കും) — — -ധർമ്മടം പോലീസ് പരിധിയിലെ പെരുന്താറ്റിൽ ബസാറിനടുത്ത ഇരുനില തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയെ അടുക്കളയിൽ മരിച്ചുവീണ നിലയിൽ കണ്ടെത്തി – പെരുന്താറ്റിലെ കുഞ്ഞു വളപ്പിൽ ഉഷ (64) യാണ് മരണപ്പെട്ടത് – മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ട്.- ഉഷയുടെ ബന്ധുക്കൾ സമീപമുള്ള വീടുകളിലാണ് താമസം. -സഹോദരന്റെ മകൾ രാവിലെ തറവാട്ട് വീട്ടിൽ എത്തി വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.’ വാതിൽ തുറന്നിട്ട നിലയിലായിരുന്നത്രെ – അകത്ത് തിരഞ്ഞപ്പോഴാണ് അടുക്കളയിൽ തല പൊട്ടിവീണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത് – ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി – ധർമ്മടം സി.ഐ.ശ്രീജിത്ത് കൊടേരി, പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ണമ്പേത്ത്, എന്നിവരുടെ നേതൃത്വത്തിൽ പോലീസും കുതിച്ചെത്തി -മൃതദേഹം കാണപ്പെട്ട വീട് പോലീസ് അടച്ചു. തെളിവെടുപ്പിനായി കണ്ണൂരിൽ നിന്ന് വിരലടയാള – ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും എത്തുന്നുണ്ട്.- ഇവർ തെളിവുകൾ ശേഖരിച്ച ശേഷം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. -ജനവാസ കേന്ദ്രത്തിനടുത്ത വീട്ടിലാണ് സംഭവമെങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. – കഴിഞ്ഞ ദിവസവും ഉഷ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു – മൃതദേഹത്തിന് പഴക്കമില്ലാത്തതിനാൽ ഇന്നലെ രാത്രിയിലാവാം മരണപ്പെട്ടതെന്ന് കരുതുന്നു.- പ്രമേഹവും രക്തസമ്മർദ്ദവും കാരണമുള്ള ശാരീരിക വിഷമതകൾ അലട്ടിയിരുന്നത്രെ.’ വീട്ടിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നുള്ളതെsക്കം എല്ലാ സാഹചര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.