ബിജെപി സർക്കാരിൻെറ ഭരണകൂടഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല

ഭരണകൂട ഫാസിസത്തിനെതിരെ, സ്ത്രീ സുരക്ഷക്ക് വേണ്ടി”ക്യാമ്പയിനുമായി c p i തിരൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരൂർ തെക്കുംമുറിയിൽ എ.എെ.വൈ.എഫ് മണ്ഡലം സെക്രട്ടറി രതീഷ് കാടായിൽ ഉദ്ഘാടനം ചെയ്തു.കെ.പി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.സമദ്,ബാബു സുധീർ അന്നാര നേതൃത്വം നൽകി.തിരൂർ ടൗണിൽ ലോക്കൽ സെക്രട്ടറി എം.ദിനേശൻ ഉദ്ഘാടനം ചെയ്തു.അയൂബ് വേളക്കാടൻ അദ്ധ്യക്ഷത വഹിച്ചു.റഷീദ് രാമനാലുക്കൽ,കുഞ്ഞാപ്പു,ഇസ്ഹാക്ക്,ജംഷീർ രാമനാലുക്കൽ,അബാസ് എന്നിവർ നേതൃത്വം നൽകി