അറിയിപ്പുകൾ

ലേലം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള ആറാട്ടുപുഴ വില്ലേജിലെ സർവെ നമ്പർ 80/3 (റീസർവെ നമ്പർ-162/6)ൽപ്പെട്ട സ്ഥലത്ത് പുതിയ കെട്ടിടനിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന പ്ലാവ്-2, മാവ്-1 എന്നിവ മുറിച്ചുമാറ്റുന്നതിന് ഒക്‌ടോബർ 22 ഉച്ചയ്ക്ക് 2.30 ന് തൃശൂർ സിവിൽ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0487-2360381.

……

ക്ഷേത്രങ്ങൾക്ക് ധനസഹായം

ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മലബാർ ദേവസ്വം ബോർഡിന് കീഴിലുളള സി, ഡി ഗ്രേഡ് ക്ഷേത്രങ്ങൾക്ക് ഒറ്റത്തവണ ധനസഹായമായി പതിനായിരം രൂപ ലഭിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ കാസർഗോഡ്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷൻ ഓഫീസുകളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ  ഡിസംബർ 31 നകം നൽകണം. അപേക്ഷയുടെ മാതൃക www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495-2367735.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

വലപ്പാട് പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നീ തസ്തികളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തളിക്കുളം ശിശു വികസന പ്രോജക്ട് ഓഫീസ്, വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0487-2394522.

…..

സ്വയംതൊഴിൽ വായ്പ വെബിനാർ

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന വിവിധ തൊഴിൽ വായ്പ പദ്ധതികളെക്കുറിച്ച് ഒക്‌ടോബർ 13 ഉച്ചയ്ക്ക് 2.30 ന് വെബിനാർ നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ  meet.google.com/xgd-oxwu-jnw എന്ന ലിങ്ക് വഴി ഗൂഗിൾ മീറ്റിൽ 2.30 ന് മുൻപായി പ്രവേശിക്കണമെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ അറിയിച്ചു. ഫോൺ: 0487-2424214.