മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വീണ്ടും കേസ് പരിഗണിച്ചത്.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടിതി രൂക്ഷമായി പ്രതികരിച്ചിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാനായിട്ടില്ല. തുടര്‍ന്നാണ് ഇന്ന് നിര്‍ബദ്ധമായും ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരുന്നു