വടിവാൾ വീശി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി;


അപ്പുഴ: ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ഐ.ഷിഹാബിന് ലഭിച്ച രഹസ്യവിവരത്തിൻമേൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.സെബാസ്റ്റ്യനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ മുള്ളിക്കൽ സ്വദേശി സൂപ്പി എന്നയാളെ 2.100 kg കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തു.പ്രതി തന്റെ വാടക വീട്ടിലെ ഹാളിൽ കഞ്ചാവ് നിലത്ത് കൂട്ടിയിട്ട് ചെറുപായ്ക്കറ്റുകളാക്കി കൊണ്ടിരിക്കുമ്പോൾ എത്തിയ എക്സൈസ് പാർട്ടിയെ കണ്ട് സമീപത്ത് സൂക്ഷിച്ചിരുന്ന വടിവാൾ വീശി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. റെയ്ഡിൽ ആലപ്പുഴ ഐ ബി യിലെ പ്രിവൻ്റീവ് ഓഫീസർ ഐ. ഷിഹാബ്, പ്രിവൻ്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ NV രതീഷ്, പ്രവീൺ.ബി, നിഷാന്ത്.AS, അരുൺ ചന്ദ്രൻ, അഗസ്റ്റിൻ ജോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആര്യാദേവി എന്നിവരുമുണ്ടായിരുന്നു.