ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍

ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്ധ സംഘങ്ങളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്?ത് വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി