മികച്ച ചിത്രം വാസന്തി, സംവിധായകൻ ലിജോ ജോസ്‌, നടൻ സുരാജ്‌, നടി കനി കുസൃതി

തിരുവനന്തപുരം > ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന്‌ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച നടന്‍. മികച്ച നടി കനി കുസൃതി (ബിരിയാണി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്) നേടി. മനോജ്‌ കാന സംധിധാനം ചെയ്‌തി കെഞ്ചിറയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്
Read more: https://www.deshabhimani.com/news/kerala/satate-film-award-2020/900905