വളാഞ്ചേരി നഗരസഭ പരിധിയിലെ വിവാഹ സൽക്കാരങ്ങൾ ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ; പദ്ധതിയുടെ ഭാഗമായി സ്റ്റിൽ പ്ലേറ്റുകളും ഗ്ലാസുകളും ഹരിത കർമ്മ സേനയ്ക്ക് കൈമാറി.

വളാഞ്ചേരി: നഗരസഭ പരിധിയിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങൾ അടക്കമുള്ള എല്ലാ പരിപാടികളും ഇനി മുതൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുക.ഇതിനായി ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. പരിപാടികൾക്ക് ആവശ്യമായ ഗ്ലാസ്സുകളും പ്ലേറ്റുകളും ആവശ്യക്കാർക്ക്കുറഞ്ഞ വാടകയ്ക്ക് ഹരിത കർമ്മ സേന എത്തിച്ചു നൽകും.

മാലിന്യ മുക്തനഗരസഭ എന്ന ലക്ഷൃം കൈവരിക്കുന്നതിനായി നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പ്ലേറ്റുകളും ഗ്ലാസ്സുകളും വാങ്ങി ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമ കുട്ടി നിർവ്വഹിച്ചു. വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എസ്.സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി മാത്യു, സി.ഡി.എസ്.ചെയർ പേഴ്സൺ സുനിത എന്നിവർ സംസാരിച്ചു.
ആവശ്യക്കാർക്ക് 9048309717 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്