സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു;

Pa

തിരൂർ: വെട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം എഴുത്തുകാരൻ ഹരിഹരൻപങ്ങാരപ്പിള്ളിയുടെ ” ഉള്ളുരുക്കപ്പൊയ്ത്ത് ” എന്ന ചെറുകഥാ സമാഹാരം മലയാള സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ പ്രകാശനം ചെയ്തു. ഒപ്പം പുസ്തക പരിചയവും നടത്തി.

” മാനുഷ്യ മൂല്യങ്ങളോട് നീതി പുലർത്താനുള്ള പ്രവാസിയായ എഴുത്തുകാരൻ്റെ ശ്രമവും, കേവലം പിസയിലും, ബർഗറിലും ഒതുങ്ങുന്ന പുതുതലമുറ കപ്പയുടേയും കഞ്ഞിയുടേയും രുചി അറിയണമെന്നും, നാട്ടിൻ പുറത്തിൻ്റെ നന്മ അറിഞ്ഞു വളരേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും ഊന്നി പറയുന്ന കഥകളാണ്” ഉള്ളുരുക്കപ്പൊയ്ത്തിലുള്ളതെന്ന് അദ്ധേഹം പറഞ്ഞു.

മലയാള സർവ്വകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ പു.ക.സ ജില്ലാ ട്രഷറർ സാജി സോമനാഥ് പുസ്തകം ഏറ്റുവാങ്ങി.കൂടാതെ സമസ്യ പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ കെ.എൻ സുനിത സ്വാഗതവും, സൗമ്യ ആശംസയും, റിതുരാമനത്ത് നന്ദിയും പറഞ്ഞു.