റോഡിലെ ട്രാഫിക് ഒഴിവാക്കി സമയം ലാഭിക്കാം; രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍;


രാജ്യത്തെ ആദ്യ വാട്ടർ ടാക്സി ഇനി ആലപ്പുഴയ്ക്ക് സ്വന്തം. ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴയിലെ ജലഗതാഗത ടൂറിസത്തിന് വാട്ടർ ടാക്സി സർവീസ് പുത്തൻ ഉണർവാകുമെന്നാണ് പ്രതീക്ഷ. റോഡിലെ തിരക്കൊഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്തെത്താമെന്നതാണ് പ്രത്യേകത. മണിക്കൂറിൽ 1500 രൂപയാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ള തുക. നാല് വാട്ടർ ടാക്സികളാണ് പുറത്തിറക്കിയത്.