Fincat

സിനിമാ പ്രദര്‍ശനം : തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

സിനിമാപ്രദര്‍ശനം സംബന്ധിച്ച് തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 50% സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തിയറ്ററില്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണ്. സീറ്റുകളില്‍ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്.

1 st paragraph

മറ്റ് നിര്‍ദേശങ്ങള്‍ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.
ആരോഗ്യ സേതു ആപ്പ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണം.
തെര്‍മല്‍ സ്‌ക്രീനിങ് തിയറ്ററുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും നടത്തണം.
കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണം
ഒന്നിലധികം പ്രദര്‍ശനശാലകള്‍ ഉള്ളിടത്ത് പ്രദര്‍ശന സമയം വ്യത്യസ്തപ്പെടുത്തണം
ഇടവേളകളില്‍ കാണികളുടെ സഞ്ചാരം ഒഴിവാക്കാന്‍ നിര്‍ദേശിക്കണം
രാജ്യം അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സിനിമാശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നത്.