അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു.എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധന്‍ കെ.ജി.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്ന് എത്തി. കൂടുതല്‍ പേര്‍ ഇന്നെത്തും വിമാന ഭാഗങ്ങള്‍ അഴിച്ചുമാറ്റി കൊണ്ടുപോകുന്നതിനുള്ള ക്രെയിന്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളും മറ്റും സ്ഥലത്ത് എത്തിച്ചു. സിഐഎസ്എഫ് ബാരക്കിനു സമീപം തയാറാക്കിയ സ്ഥലത്തേക്കാണ് വിമാന ഭാഗങ്ങള്‍ മാറ്റുക. ഓഗസ്റ്റ് ഏഴിനായിരുന്നു നാടിനെ നടുക്കിയ വിമാനാപകടം ദുബായില്‍ നിന്നും വന്ദേഭാരത് മിഷന്റെ ഭാഗമായി കോഴിക്കോട് എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്റ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ അപകടസമയത്തും തുടര്‍ദിവസങ്ങളിലുമായി ഇരുപത്തി ഒന്ന്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്