കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം രാഹുല്‍ഗാന്ധി

വയനാട്: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി എം.പി.
വയനാട് മണ്ഡലത്തിൽ പര്യാടനം നടത്തുന്ന രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം ഉയർത്തുന്നത് ശരിയല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ രാഹുൽ വ്യക്തമാക്കി.
പുതിയ കർഷക നിയമങ്ങൾ രാജ്യത്തിന് തന്നെ എതിരാണ്. കർഷകരുടെ ജീവിതത്തെ ഇത് ദുരിതപൂർണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം നിർഭാഗ്യകരമാണ്. വയനാട്ടിലെ സ്കൂൾ കെട്ടിട ഉദ്ഘാടനം ഒഴിവാക്കിയതിൽ പരാതിയില്ലെന്നും രാഹുൽ പറഞ്ഞു.