മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി.


മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീമോണിയയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി ചാടിപ്പോയി.
നിമോണിയ തുടർന്ന് ചികിത്സയിൽ ഇരിക്കെ കോവിഡ പരിശോധനയും നടത്തിയിരുന്നു റിസൾട്ട് വരാൻ ഇരിക്കുകയാണ് പ്രതി ചാടി പോയത്.
നാല് ദിവസമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ചാടി പോയത് കാളികാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത
എൻ ഡിപിഎസ് കേസിലെ പ്രതിയായ ആലിപ്പറമ്പ് സ്വദേശി മൊയ്തീൻ മകൻ യൂസുഫ് 23 ആണ്.
ഇയാളിൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടിയിരുന്നു തുടർന്ന് റിമാൻഡിൽ കഴിയുമ്പോഴാണ് പ്രതിക്ക് നിമോണിയ ബാധിച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 ദിവസം മുമ്പ് ചികിത്സയിൽ ആയത്.
പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി .
അതേസമയം ഇതിനുമുമ്പും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ ചാടി പോയിരുന്നു പിന്നീട് ഇവരെ പിടിക്കുടുക്കയായിരുന്നു.