സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍

നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം, എം.ഡി (പഞ്ചകര്‍മ്മ), (അഗതതന്ത്ര), ടി.സി.എം.സി രജിസ്‌ട്രേഷന്‍. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31 ന് മുന്‍പായി യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് പകര്‍പ്പ്, ബയോഡാറ്റ, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം dmoismmpm@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. ഫോണ്‍-0483 2734852