കണ്ടെയ്ന്‍മെന്റ് സോണ്‍: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകള്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ല


തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ 26-10-20 ഉച്ചക്ക് 2 മണി മുതല്‍ സര്‍വ്വകലാശാല ഓഫീസുകള്‍ ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അവശ്യ സര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി ) വിഭാഗം, പരീക്ഷാഭവന്‍ , ഫിനാന്‍സ് (ശമ്പളം പെന്‍ഷന്‍ എന്നിവക്ക് ) തുടങ്ങിയവ മാത്രമേ പ്രവര്‍ത്തിക്കൂ . 27 മുതല്‍ നവമ്പര്‍ 2 വരെയുള്ള പരീക്ഷകള്‍ മാറ്റി വെച്ചിട്ടുമുണ്ട്.
ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലി ചെയ്യുക. ഔദ്യോഗിക മീറ്റിങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്