തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. 94 ഗ്രാമപഞ്ചായത്തുകളിലായി 3459 പോളിങ് സ്റ്റേഷനുകളും 12 നഗരസഭകളിലായി 516 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാവുന്ന യന്ത്രങ്ങളാണ് പഞ്ചായത്തുകളില്‍ ഉപയോഗിക്കുക. നഗരസഭകളില്‍ ഒരു വോട്ട് മാത്രം ചെയ്യാവുന്ന യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. ഭൂരഹിത പട്ടികവര്‍ഗക്കാര്‍ക്ക് വിതരണത്തിനായുള്ള 107.1164 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയതായി ജില്ലാകലക്ടര്‍ അറിയിച്ചു.