പരീക്ഷകളില്‍ മാറ്റം

തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 -ന് നടത്താന്‍ നിശ്ചയിച്ചിരു പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ – സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന് നടക്കും. നവംബര്‍ 6 മുതല്‍ ഉച്ചക്ക് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം അതേ ദിവസങ്ങളില്‍ രാവിലെ 9.30-ന് നടക്കും.