കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ

ആശ്വാസമായി 1,106 പേര്‍ക്ക് രോഗമുക്തിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 723 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 29 പേര്‍നാല് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 9,737 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,765 പേര്‍

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ

ആശ്വാസമായി 1,106 പേര്‍ക്ക് രോഗമുക്തിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 723 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 29 പേര്‍നാല് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 9,737 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,765 പേർ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 30) 761 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 723 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 29 പേര്‍ക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധയുണ്ടായവരില്‍ അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ആശ്വാസമായി 1,106 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇവരുള്‍പ്പെടെ 41,117 പേരാണ് കോവിഡ് മുക്തരായത്.

 

നിരീക്ഷണത്തില്‍ 59,765 പേര്‍

 

59,765 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 9,737 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 743 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 648 പേരും 195 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 229 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.