കേരള പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല;

പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവർ; എൻ.കെ പ്രേമചന്ദ്രൻ എം.പി

പാലക്കാട് : വാളയാർ കേസിലെ പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവരായതു കൊണ്ട് കേരള പൊലീസ് അന്വേഷിച്ചാൽ പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്ന്  എൻ.കെ പ്രേമചന്ദ്രൻ എം പി. സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വാളയാർ കേസ് പുനരന്വേഷിച്ചാൽ മാത്രമേ കേസിലെ മുഴുവൻ പ്രതികളെയും പിടിക്കാനാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ നീതിക്കായി വീട്ടുമുറ്റത്ത് സത്യാഗ്രഹം ഇരിക്കുന്ന രക്ഷിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.