കൊവിഡ് നിയന്ത്രണം; മലപ്പുറത്ത് നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

മലപ്പുറം: മലപുറം ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഈ നിന്ത്രണങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ ബാധകമായിരിക്കും.