സേവ് ദി ഡേറ്റ്; ആനവണ്ടിയിൽ:

ഫോട്ടോഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും.

കൊച്ചി: കെ.എസ്.ആർ.ടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്താണ് പരീക്ഷണാർത്ഥം കെ.എസ്.ആർ.ടിസി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. 2021 ജനുവരി 18 ന് വിവാഹം നിശ്ചയിച്ചിരിക്കുന്ന തിരുവനന്തപുരം വാമനപുരം സ്വദേശി ​ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരിയിൽ സർവ്വീസ് നടത്തിയ ഡബിള്‍ ഡെക്കർ ബസിലെ ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തിയത്.ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായാണ് അവസരം ഒരുക്കിയിട്ടുള്ളത്. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്

.എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയിൽ 50 കിലോമീറ്റർ ദൂരത്തിൽ വരെ ഡബിൾ ഡെക്കറിൽ ഫോട്ടോഷൂട്ട് നടത്താം. ഇതിന് ശേഷമുള്ള കിലോമീറ്ററുകൾക്ക് അധിക വാടക നൽകണം. ഡിസംബർ വരെയാണ് ഈ നിരക്കിൽ ഡബിൾ ഡെക്കർ ഫോട്ടോ ഷൂട്ടിനായി ലഭിയ്ക്കുക. തിരുവനന്തപുരത്ത് പദ്ധതി വിജയകരമാകുന്നതോടെ കൊച്ചിയിലും, കോഴിക്കോടും പദ്ധതി വ്യാപിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ ആലോചന.