വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി;

കൽപ്പകഞ്ചേരി: വളവന്നൂർ വാഫഖി യതീംഖാന ഹയർ സെക്കന്ററി എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനത്തോടനുബന്ധിച്ച് എൻ. എസ്. എസ് വോളണ്ടിയർമാർ കുടുംബസമേതം വീട്ടിൽ വെച്ച് കോവിഡ് പ്രതിരോധ പ്രതിക്ജ്ഞ ചൊല്ലി. ആഘോഷങ്ങളുടെ ഭാഗമായി കേരള പിറവി ദിന ക്വിസ് മത്സരവും, ഭക്തിഗാനവും, ‘കേരളം 64 വർഷം പിന്നിട്ടപ്പോൾ ‘ എന്ന വിഷയത്തിൽ പ്രസംഗവും നടത്തി.

പ്രിൻസിപ്പൾ പോക്കർ ഐ. പി, പ്രോഗ്രാം ഓഫീസർ സിദ്ധീഖ് മൂന്നിയൂർ, സമീർ സി എൻ. എസ്. എസ് വോളണ്ടിയർമാരായ നിയാസ്, ഫാത്തിമ ഷൈമ, അദ്നാൻ, റിസാന എന്നിവർ നേതൃത്വം നൽകി