രണ്ട് പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ.എ.

താനാളുർ :താനാളൂർ ആറാം വാർഡിലെ ജനങ്ങളുടെ ഏറെ കാലത്തെ വികസന പ്രശ്നങ്ങളിൽ ഒന്നായ തറയിൽ പാടത്തു നിന്നും ഒ.കെ.പാറയിലെകുള്ള റോഡിന് വലിയതോടിന് കുറുകെ പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ എ പറഞ്ഞു. അതോടൊപ്പം കോട്ടുവാല പിടിക ഭാഗത്തു നിന്നും നിന്നും മഹല്ല് ജുമാ മസ്ജിദിലെക്ക് എത്തിപെടാനുള്ള എളുപ്പവഴിയും സാധ്യമാക്കും.രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആറാം വാർഡ് വികസന സമിതി ചെയർമാൻ മുജീബ് താനാളൂർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പാലങ്ങൾക്കും അപ്രോച്ച് റോഡിന്നും തുക അനുവദിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു വാർഡ് വികസന സമിതി യുടെ അഭ്യർത്ഥന മാനിച്ച് സ്ഥലം സന്ദർശിച്ച ശേഷമാണ് പാലങ്ങൾ നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയത്. പുതുതായി നിർമ്മിക്കുന്ന തറയിൽ പാടം- ജുമാ മസ്ജിദ് റോഡിൻ്റെ കുറ്റി അടിക്കൽ കർമ്മവും അദ്ദേഹം നിർവഹിച്ചു. ഒരു പതിറ്റാണ്ടിലേറെയായുള്ള പ്രദേശത്തെ ജനങ്ങളുടെ കാത്തിരിപ്പിനാണ് എം.എൽ.എയുടെ സന്ദർശനം മുഖ ന പരിഹാരമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.