കേരളചിത്രകലാ പരിഷത്തിന്റെ കുട്ടികൂട്ടം പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് രൂപീകരിച്ചു

മലപ്പുറം : കുട്ടികളുടെ സർഗ്ഗാതമകത വളർത്തുന്നതിനും മാസ്റ്റർചിത്രകാരന്മാരെ പരിചയപ്പെടുത്തുതിനുമായി സംസ്ഥാന തലത്തിൽ കേരള ചിത്രകലാ പരിഷത്തിന്റെ ‘കുട്ടിക്കൂട്ടം “പദ്ധതിയുടെ ആദ്യ യൂണിറ്റായി മലപ്പുറം ജില്ലയുടെ ഉദ്ഘാടനം നടന്നു.

കോട്ടക്കൽ കേരള ചിത്രകലാ പരിഷത്ത് ഓഫീസിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് പശുപതി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എവറസ്റ്റ് രാജ് അദ്ധ്യക്ഷനായി ,സംസ്ഥാന കമ്മിറ്റി അംഗം ഷാജി പാമ്പള , ജില്ലാ പ്രസിഡണ്ട് ജയദേവൻ , ജില്ലാ സെക്രട്ടറി രാജീവ് കോട്ടക്കൽ , ജില്ലാ ട്രഷറർ പ്രമോദ് മാക്കോത്ത് എന്നിവർ സംസാരിച്ചു.