സ്പീഡ് ക്യാമറ ഇനി നോക്കു കുത്തി

അമിതവേഗത ആരോപിച്ചു നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴഈടാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തൂ .മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാതെ പിഴ ഈടാക്കുന്നതിനെതിരെ ഹൈക്കോടതി അഭിഭാഷകൻ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രാജാ വിജയ രാഘവന്റെ ഇടക്കാല ഉത്തരവ് .മോട്ടോർ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹർജിയിൽ പറയുന്നൂ .