മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോ സ്വർണാഭരണങ്ങൾ ഇന്റലിജെൻസ് സ്കോഡ് പിടികൂടി.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ജൂവലറി കളിലേക്ക് മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കോഴിക്കോട് ഇന്റലിജെൻസ് സ്കോഡ്-1, പിടികൂടി.

രണ്ടു വ്യത്യസ്ത കേസുകളിൽ നിന്നായി 94,31,336 മൂല്യമുള്ള സ്വർണ്ണാഭരങ്ങൾക്ക് ജി എസ് ടി യിലെ 129 ആം വകുപ്പ് പ്രകാരം 6,60,194 രൂപ നികുതിയും പെനാൽറ്റിയുമായി ഈടാക്കി.

ഫിറോസ് കാട്ടിൽ, (ജോയിന്റ് കമ്മീഷണർ
ഇന്റലിജൻസ്) , എം ദിനേശ്കുമാർ, ഡെപ്യൂട്ടി കമ്മീഷണർ (ഇന്റെലിജെൻസ്) എന്നിവരുടെ നിർദേശപ്രകാരം ഇന്റലിജൻസ് ഓഫീസർ കെ. കൃഷ്ണകുമാർ, അസിസ്റ്റന്റ് ടാക്‌സ് ഓഫീസർമാരായ ദിനേശൻ, വി വി സന്തോഷ് കുമാർ ഡ്രൈവർ ഷൈജു എന്നിവരടങ്ങിയ ടീമാണ് സ്വർണം പിടിച്ചത്. പിഴയും പലിശയും ഈടാക്കി സ്വർണം വിട്ടുകൊടുത്തു.