എസ് ടി യു അതിജീവന സമരം.

വളാഞ്ചേരി മുനിസിപ്പൽ എസ് ടി യു അതിജീവന സമരം

വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പൽ എസ് ടി യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നിൽപു സമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ.ആബിദലി ഉദ്ഘാടനം ചെയ്തു.എസ് ടി യു ദേശീയ കൗൺസിൽ അംഗം മുഹമ്മദലി നീറ്റുകാട്ടിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ ജന.സെക്രട്ടി സലാം വളാഞ്ചേരി ,എസ്ടിയു മണ്ഡലം ജന – സെക്രട്ടറി എം.പി.ഷാഹുൽ ഹമീദ്, പി.ടി. മൻസൂർ, ടി.കെ.പി ബഷീർ, കെ.സാദിഖ് സംബന്ധിച്ചു.