തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മൂന്നണികളും സ്ഥാനാർഥികളും പ്രചാരണത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കി മെമ്പർമാരും മറ്റും തെരഞ്ഞെടുപ്പ് ഗോദയിൽ എത്തി കഴിഞ്ഞു

മലപ്പുറം: പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചാരണത്തിൻ്റെ കേന്ദ്രബിന്ദു സമൂഹ മാധ്യമങ്ങളാണ്. മുന്നണികൾ തങ്ങളുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് വോട്ട് അഭ്യർഥിക്കുന്നത്. സ്വതന്ത്രന്മാരും അവരുടെ ചിഹ്നം വെച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളും വീഡിയോകളും ഉപയോഗിച്ച് പ്രചാരണത്തിനു തുടക്കം കുറിച്ചു. അതേസമയം ഒരു ഭാഗത്ത് തിരക്കിട്ട സ്ഥാനാർഥി പ്രഖ്യാപനങ്ങൾ തുടരുമ്പോൾ മറുഭാഗത്ത് സ്ഥാനാർഥി ചർച്ചകളും പുരോഗമിക്കുന്നുണ്ട്. എന്തിരുന്നാലും ഇത്തവണ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എല്ലാ മുന്നണികളുടെയും നീക്കം.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെങ്കിലും തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതിയിൽ കാലതാമസം വരുത്തുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കി മെമ്പർമാരും മറ്റും തെരഞ്ഞെടുപ്പ് ഗോദയിൽ എത്തി കഴിഞ്ഞു.