മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്

 

വളാഞ്ചേരി: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കാര്യാലയത്തിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. നേരത്തെ എൻ.ഐ.എയും , എൻഫോഴ്സ്മെന്റും മന്ത്രിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സൽ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തൽ. നയതന്ത്ര പാഴ്സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തൽ.