ദേശീയപാത ഭൂമി ഏറ്റെടുക്കൽ പ്രശംസനീയം; ലോക് താന്ത്രിക് ജനതാദള്‍

മലപ്പുറം : ദേശീയപാത നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രശംസനീയാവണ്ണം പര്യവസാനിപ്പിച്ച സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും അഭിനന്ദിക്കുന്നതായും എത്രയും വേഗം ദേശീയ പാത നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.. ജില്ലാ പ്രസിഡന്റ് സഹാബ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. എം സിദ്ധാര്‍ത്ഥന്‍, അലി പുല്ലിത്തൊടി, അലവി പുതുശ്ശേരി, അഡ്വ.എം. ജനാര്‍ദ്ദനന്‍, ഹംസ എടവണ്ണ, പി കെ സെയ്ത്, ഇല്യാസ് ടി കുണ്ടൂര്‍, കെ വീരാന്‍കുട്ടി സംസാരിച്ചു.