കോട്ടക്കൽ സീത വധം: പ്രതി അബ്ദുൽ സലാമിന് ജീവപര്യന്തം ശിക്ഷ

മലപ്പുറം കോട്ടക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പന്റെ ഭാര്യ സീത (80) കൊല്ലപ്പെട്ട കേസിലാണ് കോട്ടക്കൽ ചുടലപ്പാറ സ്വദേശിയായ പാലപ്പുറ വീട്ടിൽ അബ്ദുൽ സലാമിനെ (38) ശിക്ഷിച്ചത്.

ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം. സീത തനിച്ച് താമസിക്കുന്ന വീടിന്റെ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്തുകയറിയ പ്രതി കഴുത്തിൽ മുണ്ട് മുറുക്കി കൊന്നതിന് ശേഷം മുക്കുത്തിയും തോടയും കവർച്ച നടത്തിയെന്നാണ് കേസ്.