അനീതിയുടെ കാലത്ത് നീതി തേടി കെ എസ് യു നിയോജക മണ്ഡലം കമ്മറ്റി നീതി യാത്ര നടത്തി

കോട്ടക്കൽ: വളയാറിലെ പെൺകുട്ടികൾക്ക് നീതി നിഷേധത്തിനെതിരെ സംസ്ഥാന കെ എസ് യു കമ്മറ്റിയുടെ ആഹ്വന പ്രകാരം കോട്ടക്കൽ നിയോജകമണ്ഡലം കെ എസ് യു കമ്മറ്റിയുടെ നീതിയാത്ര പൂക്കട്ടിരിയിൽ നിന്നും വളാഞ്ചേരിയിലേക്ക് സംഘടിപ്പിച്ചു. നീതി യാത്ര യുടെ ക്യാപ്ടൻ ജില്ല കെ എസ് യു ജനറൽ സെക്രെട്ടറി ആദിൽ കെ കെ ബി ക്ക് പതാക കൈമാറികൊണ്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രെട്ടറി ഷാഹ്‌നാസ് പാലക്കൽ ഉത്ഘാടനം നിർവഹിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബാബ് വക്കരത് മുഖ്യ പ്രഭാഷണം നടത്തി.

റംഷാദ് വളാഞ്ചേരി, ശരത് മെനോക്കി, യാസീൻ കോട്ടപ്പുറം, അസറു വളാഞ്ചേരി,ജാസിൽ, മുൻഷിദ്, മിഥുൻ, ഷാമിൽ കക്കാട്ടിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ് പൂക്കാട്ടിരി, രഞ്ജിത്ത്, അലി എന്നിവർ പങ്കെടുത്തു.