കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി

കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. വര്‍ഷങ്ങളോളം തരിശായി കിടന്ന സ്ഥലത്ത് മുമ്പ് ജനകീയ സഹകരണത്തോടെ നെല്‍കൃഷി നടത്തി വിളവെടുപ്പ് നടത്തിയിരുന്നു. ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടായപ്പുറം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ അന്‍വര്‍ മങ്ങാടന്‍, മച്ചിഞ്ചേരി മൊയ്തീന്‍ എന്ന ബാപ്പുട്ടി, കോരങ്ങത്ത് മൊയ്തു, വേലായുധന്‍, ആസ്യ, പി പി ഉമ്മര്‍, സെക്രട്ടറി വി കോമു, പി റായ്‌സ ടി പി അമീര്‍, കെ നൗഫല്‍, കെ കെ ഗഫൂര്‍, കെ അരുണ്‍കുമാര്‍ സംബന്ധിച്ചു