കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളികളെ ആദരിച്ചു.

തിരൂർ:  നഗരസഭ 11, 14, 15 വാർഡുകളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളികളെ ആദരിച്ചു.

തിരൂർ ജില്ലാ ആശുപത്രി എച്ച് ഐ, ജെഎച്ച് ഐ, ആശ പ്രവർത്തകർ എന്നിവർക്കാണ് ആദരവ് നൽകിയത്.പരിപാടി നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺ നാജിറ അഷറഫ് ഉദ്ഘാടനം ചെയ്തു. തറമ്മൽ അഷറഫ് അധ്യക്ഷനായി. എച്ച്ഐ സജീഷ് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ടി കുഞ്ഞുട്ടി ബാവ , പി അക്ബർ, സിന്ധു,
മിനി,
ദേവയാനി,
അനിത, ഹസ്സൻ മങ്ങോടി എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകർക്കും ആശ പ്രവർത്തകർക്കും ഉപഹാരങ്ങൾ നൽകി